Robocompass Construction of Rectangle- Rectangle

 

 

 

 

 

10x6 വശനീളമുള്ള ഒരു ചതുരം വരച്ച് അതേ പരപ്പുള്ളതും ഒരു വശം 11cm ആയതുമായ മറ്റൊരു ചതുരം വരക്കുക

 

Mobile ല്‍ ഉപയോഗിക്കുമ്പോൾ ജാലകത്തിലെ FullScreen ബട്ടൺ അമര്‍ത്തി , ഫോൺ Landscape ആയി പിടിക്കുക.  


പച്ച നിറത്തിലുള്ള Play Button അമർത്തിയാല്‍ നിര്‍മ്മിതിയുടെ അനിമേഷന്‍ പ്രവർത്തിക്കും

 

ചുവന്ന നിറത്തിലുള്ള STOP Button  അമർത്തിയാല്‍ നിര്‍മ്മിതിയുടെ അനിമേഷന്‍ നിശ്ചലമാകും

 

ഈ നിര്‍മ്മിതിയില്‍ ഉപയോഗിച്ചിരിക്കുന്ന Robo compass Command കളും വിശദീകരണവും

A=point(0,6)

A എന്ന ബിന്ദു അടയാളപ്പെടുത്താന്‍

B=point(10,6)

B എന്ന ബിന്ദു അടയാളപ്പെടുത്താന്‍

L1=line(A,B)

AB വരക്കാന്‍

ang1=angle(A,B,90)

A യില്‍ കോണമാപിനിയില്‍ 90° കോണിന്റെ ബിന്ദു അടയാളപ്പെടുത്താന്‍‍

L2=line(A,ang1,3)

ഈ ബിന്ദുവിലൂടെ A യില്‍ ലംബം വരക്കാന്‍

hide(ang1)

ഈ ബിന്ദു മായ്ക്കാന്‍

ang2=angle(B,A,270)

B യില്‍ കോണമാപിനിയില്‍ 90° കോണിന്റെ ബിന്ദു അടയാളപ്പെടുത്താൻ

L3=line(B,ang2,3)

ഈ ബിന്ദുവിലൂടെ B യില്‍ ലംബം വരക്കാൻ

hide(ang2)

ഈ ബിന്ദു മായ്ക്കാന്‍

arc1=arc(A,6,60,63)

A യിലെ ലംബത്തില്‍ 6cm അകലെ ചാപം വരക്കാൻ

D=point(intersect(arc1,L2))

ഈ ചാപവും ലംബവും കൂട്ടിമുട്ടുന്ന D അടയാളപ്പെടുത്താൻ

arc2=arc(B,6,60,63)

B യിലെ ലംബത്തില്‍ 6cm അകലെ ചാപം വരക്കാൻ

C=point(intersect(arc2,L3))

ഈ ചാപവും ലംബവും കൂട്ടിമുട്ടുന്ന C അടയാളപ്പെടുത്താൻ

L4=line(C,D)

CD വരക്കാൻ

hide(arc1,arc2)

ലംബങ്ങളിലെ ചാപങ്ങൾ മായ്ക്കാൻ

L5=line(point(-10,6),point(15,6))

AB എന്ന വര ഇരുവശത്തേക്കും നീട്ടി വരക്കാൻ

d1=dist(B,point(11,6))

ഈ വരയില്‍ B യില്‍ നിന്ന് വലത്തോട്ട് 1 cm അകലം കാണിക്കാൻ

M=point(11,6)

ആ അകലത്തില്‍ M അടയാളപ്പെടുത്താൻ

hide(d1)

ആ അകലം മറയ്ക്കാൻ

arc3=arc(A,dist(A,D),90,90)

A കേന്ദ്രമായി AD ആരത്തില്‍ AB എന്ന വരയില്‍ A യുടെ ഇടതുവശത്ത് ചാപം വരക്കാൻ

N=point(intersect(arc3,L5))

ഈ ചാപവും AB യും കൂട്ടിമുട്ടുന്ന N അടയാളപ്പെടുത്താൻ

hide(arc3)

ചാപം മായ്ക്കാൻ

L6=line(D,point(0,-10))

DA എന്ന വര താഴേക്ക് നീട്ടി വരക്കാൻ

arc4=arc(A,dist(A,M),260,20)

A കേന്ദ്രമായി ഈ വരയില്‍ AM ആരമായി പാപം വരക്കാൻ

P=point(intersect(arc4,L6))

ഈ ചാപവും വരയും കൂട്ടിമുട്ടുന്ന P അടയാളപ്പെടുത്താൻ

L7=line(N,P)

NP വരക്കാന്‍

L8=line(B,P)

BP വരക്കാന്‍

arc4=arc(N,dist(N,P)-2,-30,30)

N കേന്ദ്രമായി NP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് NP യുടെ വലതുവശത്ത് ചാപം വരക്കാൻ

arc5=arc(P,dist(N,P)-2,50,30)

P കേന്ദ്രമായി NP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് NP യുടെ വലതുവശത്ത് ചാപം വരക്കാൻ

P1=point(intersect(arc4,arc5))

ഈ ചാപങ്ങൾ കൂട്ടിമുട്ടുന്ന P1 അടയാളപ്പെടുത്താൻ

arc6=arc(N,dist(N,P)-2,220,30)

N കേന്ദ്രമായി NP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് NP യുടെ ഇടതുവശത്ത് ചാപം വരക്കാൻ

arc7=arc(P,dist(N,P)-2,160,20)

P കേന്ദ്രമായി NP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് NP യുടെ ഇടതുവശത്ത് ചാപം വരക്കാൻ

P2=point(intersect(arc6,arc7))

ഈ ചാപങ്ങൾ കൂട്ടിമുട്ടുന്ന P2 അടയാളപ്പെടുത്താൻ

L9=line(P2,P1,15)

P1, P2 ഇവ യോജിപ്പിച്ച് വര വരക്കാൻ (NP യുടെ ലംബസമഭാജി)

arc8=arc(B,dist(B,P)-6,240,30)

B കേന്ദ്രമായി BP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് BP യുടെ വലതുവശത്ത് ചാപം വരക്കാൻ

arc9=arc(P,dist(B,P)-6,10,30)

P കേന്ദ്രമായി BP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് BP യുടെ വലതുവശത്ത് ചാപം വരക്കാൻ

P3=point(intersect(arc8,arc9))

ഈ ചാപങ്ങൾ കൂട്ടിമുട്ടുന്ന P3 അടയാളപ്പെടുത്താൻ

arc10=arc(B,dist(B,P)-6,170,30)

B കേന്ദ്രമായി BP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് BP യുടെ ഇടതുവശത്ത് ചാപം വരക്കാൻ

arc11=arc(P,dist(B,P)-6,70,30)

P കേന്ദ്രമായി BP യുടെ പകുതിയില്‍ കൂടുതല്‍ ആരം എടുത്ത് BP യുടെ ഇടതുവശത്ത് ചാപം വരക്കാൻ

P4=point(intersect(arc10,arc11))

ഈ ചാപങ്ങൾ കൂട്ടിമുട്ടുന്ന P4 അടയാളപ്പെടുത്താൻ

L10=line(P3,P4,15)

P3, P4 ഇവ യോജിപ്പിച്ച് വര വരക്കാൻ (BP യുടെ ലംബസമഭാജി)

O=point(intersect(L10,L9))

ഈ ലംബസമഭാജികൾ കൂട്ടിമുട്ടുന്ന O അടയാളപ്പെടുത്താൻ

cir=arc(O,dist(O,N),360,360)S=point(intersect(cir,L2))

O കേന്ദ്രമായി ON ആരത്തില്‍ വൃത്തം വരക്കാന്‍ ( ത്രികോണംNBP യുടെ പരിവൃത്തം)

S=point(intersect(cir,L2)

ഈ വൃത്തവും AD എന്ന വരയും കൂട്ടിമുട്ടുന്ന S അടയാളപ്പെടുത്താൻ

dd=dist(A,S)

AS എന്ന അകലം കാണിക്കാൻ

arc12=arc(A,dd,173,10)

A കേന്ദ്രമായി ASആരത്തിൽ ചാപം വരച്ച് AB യെ മുട്ടിക്കാൻ

T=point(intersect(arc12,L5))

ഈ മുട്ടുന്ന ബിന്ദുവിന് T എന്ന് പേര് നല്കാൻ

arc13=arc(T,dist(A,P),263,10)

Tകേന്ദ്രമായി AP ‍ ആരം എടുത്ത് ചാപം വരക്കാൻ

arc14=arc(P,dd,174,10)

Pകേന്ദ്രമായി AT ‍ ആരം എടുത്ത് ചാപം വരക്കാൻ

U=point(intersect(arc13,arc14))

ഈ ചാപങ്ങൾ കൂട്ടിമുട്ടുന്ന U അടയാളപ്പെടുത്താൻ

L11=line(T,U)

TU വരക്കാന്‍

L12=line(P,U)

PUവരക്കാൻ

fill(polygon(A,P,U,T))

APUT എന്ന ചതുരത്തിന് നിറം നല്കാൻ

fill(polygon(A,B,C,D))

ABCDഎന്ന ചതുരത്തിന് നിറം നല്കാൻ

hide(dd)

AS എന്ന അകലം മായ്ക്കാന്‍


Comments