ROBOCOMPASS Commands for construction -1



 


Robocompass എന്ന Online Tool ഉപയോഗിച്ച് ഈ ചോദ്യത്തിലെ നിർമ്മിതി ചിത്രീകരിക്കുവാനുള്ള command കളും അവയുടെ വിശദീകരണവും.

അനാവശ്യമായ LABEL കള്‍ ഒഴിവാക്കാൻ Command property യില്‍ Show Label എന്നത് untick ചെയ്യുക. Construction Speed ഉം ഈ രീതിയില്‍ ക്രമീകരിക്കുക .

Robocompass web site

Command Purpose


A=point(0,5) A എന്ന ബിന്ദു അടയാളപ്പെടുത്താൻ


L1=line(A,point(8,5)) A യില്‍ നിന്ന് 5 cm നീളമുള്ള വര വരക്കാൻ


B=point(8,5) ഈ വരയുടെ മറ്റേ അറ്റത്ത് Bഎന്ന ബിന്ദു അടയാളപ്പെടുത്താൻ


a1=arc(A,7.5,35,30) A കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ ‍ മേല്‍ ചാപം വരക്കാൻ


a2=arc(A,7.5,-35,-30) A കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ കീഴ് ചാപം വരക്കാൻ


a3=arc(B,7.5,115,30) B കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ മേല്‍ ചാപം വരക്കാൻ


a4=arc(B,7.5,-115,-30) B കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ കീഴ് ചാപം വരക്കാൻ


P=point(intersect(a1,a3)) മേല്‍ ചാപങ്ങളുടെ സംഗമബിന്ദു അടയാളപ്പെടുത്താൻ


Q=reflect(P,L1) കീഴ്‍ ചാപങ്ങളുടെ സംഗമബിന്ദു അടയാളപ്പെടുത്താൻ


L2=line(P,Q,10) P,Q ഇവ യോജിപ്പിച്ച് ലംബസമഭാജി വരക്കാൻ


M=point(intersect(L1,L2)) AB, PQ ഇവ കൂട്ടിമുട്ടുന്ന M എന്ന മധ്യബിന്ദു അടയാളപ്പെടുത്താൻ


a5=arc(M,5,70,40) M കേന്ദ്രമായി  5cm ആരത്തില്‍ ചാപം വരക്കാൻ


C=point(intersect(a5,L2)) 

 ലംബസമഭാജിയും ഈ ചാപവും കൂട്ടിമുട്ടുന്ന C എന്ന ബിന്ദു അടയാളപ്പെടുത്താൻ


L3=line(A,C) AC വരക്കാൻ


L3=line(B,C) BC വരക്കാൻ


fill(polygon(A,B,C)) ΔABC ക്ക് നിറം നല്കാൻ 

ഈ നിർമ്മിതി വീഡിയോ രൂപത്തിലാക്കുവാൻ Robocompass ജാലകത്തിലെ പച്ച Play ബട്ടണ്‍ക്ലിക്ക് ചെയ്യുക.

ഏതെങ്കിലും Screenrecoder ഉപയോഗിച്ച് റെക്കോഡ് ചെയ്ത് വീഡിയോ ഫയല്‍ ആക്കിമാറ്റുക  


Comments