Skip to main content
ചതുരത്തിന്റെ പരപ്പിനു തുല്യമായ പരപ്പുള്ള സമചതുരം
6cm , 4 cm വശനീളമുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക.
6cm ല്‍ AB വരക്കുക
A യില്‍ ലംബം വരക്കുക
B യില്‍ ലംബം വരക്കുക
ഈ ലംബംങ്ങളില്‍ 4cm അകലെ C,D എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക
CD യോജിപ്പിച്ച് ചതുരം ABCD മുഴുവനാക്കുക
AB എന്ന വശം വലത്തോട്ട് നീട്ടി വരക്കുക
BC യുടെ നീളം ആരമായെടുത്ത്
ഈ നീട്ടിയ വരയില്‍ B യില്‍ വച്ച് ചാപം വരച്ച് M അടയാളപ്പെടുത്തുക
AM ന്റെ ലംബസമഭാജി വരച്ച് O അടയാളപ്പെടുത്തുക
O കേന്ദ്രമായി AM വ്യാസത്തില്‍ അര്‍ദ്ധവൃത്തം വരക്കുക
BC നീട്ടി വരച്ച് അര്‍ദ്ധവൃത്തത്തെ N ല്‍ മുട്ടിക്കുക
BN = BP ആകുന്നരീതിയില്‍ AB എന്ന വരയില്‍ P അടയാളപ്പെടുത്തുക
P കേന്ദ്രമായി BN ആരത്തില്‍ ചാപം വരക്കുക
N കേന്ദ്രമായി BN ആരത്തില്‍ ചാപം വരച്ച്മുട്ടിച്ച് Q അടയാളപ്പെടുത്തുക
PQ വരക്കുക
NQ വരക്കുക
BPQN എന്ന സമചതുരത്തിന്റെ പരപ്പ് ABCD എന്ന ചതുരത്തിന്റെ പരപ്പിന് തുല്യമാണ്
Comments
Post a Comment