Geogebra Files for New STD 10 Maths TextBook - 2025

Image
      1-സമാന്തരശ്രേണികൾ പേജ് -15 ചോദ്യം 1 പേജ് - 30 ചോദ്യം : 1 പേജ് - 30 ചോദ്യം : 2 പേജ് - 30 ചോദ്യം : 3  

PiType - ഏകദേശ പൈ ദിനാചരണത്തിലുപയോഗിക്കാനൊരു സോഫ്റ്റ്‍വെയർ


22/7 Pi Approximate Day



 

 


 



PiType






July 22 ഏകദേശ പൈ ദിനമായി വിവിധ പൈ - അധിഷ്ഠിത പരിപാടികളുമായി വിദ്യാലയങ്ങളില്‍ നടത്തപ്പെടാറുണ്ട്. ഇതില്‍ ഉള്‍പ്പെടുത്താറുള്ള ഒരു ഇനമാണ് പൈ യുടെ വിലയിലെ ദശാംശസ്ഥാനത്തെ അക്കങ്ങള്‍ ഹൃദിസ്ഥമാക്കി കാണാതെ പറയുക എന്നത്.

ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ ശരിയായി പറയുന്നവരെ വിജയിയായി പ്രഖ്യാപിച്ച് ഒരു മത്സരമെന്ന രീതിയില്‍ ഇത് നടത്താറുണ്ട്.


ഇത് കംപ്യൂട്ടറിന്റെ സഹായത്തോടെ നടത്തുവാനുള്ള ഒരു സോഫ്റ്റ്‍വെയര്‍ ആണ്   PiType (PiTeller)എന്ന അപ്ലിക്കേഷന്‍.


Download & Installation :


ഇവിടെ ക്ലിക്ക് ചെയ്ത് pi.tar.xz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഈ കംപ്രസ്സ്ഡ് ഫയലിനെ Right Clk ചെയ്ത് Extract to എന്ന ക്രമത്തില്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ Desktop എന്ന ഫോള്‍ഡറിലേക്ക് extract ചെയ്യുക.

ഇപ്പോള്‍ Desktop ല്‍ ദൃശ്യമാകുന്ന pi എന്ന ഫോള്‍ഡര്‍ തുറക്കുക.

അതിനുള്ളിലെ install.sh എന്ന ഫയല്‍ Right Clk ചെയ്ത് Run in Terminalഎന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സിസ്റ്റം പാസ്സ്‍വേര്‍ഡ് ടൈപ്പ് ചെയ്ത് Enter Key അമര്‍ത്തുക.

ഏകദേശം 3 മിനിറ്റ് സമയം കൊണ്ട് installation പൂര്‍ത്തിയാകും.

Installation നു ശേഷം Application-Education-PiTeller എന്ന ക്രമത്തില്‍ ഈഅപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം.

പ്രവര്‍ത്തനം :


Application-Education-PiTeller എന്ന ക്രമത്തില്‍ തുറന്നുവരുന്ന ജാലകത്തില്‍ ആവശ്യമായ സമയപരിധി സെലക്റ്റ് ചെയ്യുക.


തുടര്‍ന്ന് ദൃശ്യമാകുന്ന ജാലകത്തിലെ പൈ യുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ 3. എന്ന പൈ യുടെ വിലയുടെ പൂര്‍ണ്ണസംഖ്യഭാഗവും അതിനടുത്തായി ദശാംശസ്ഥാനത്തെ അക്കങ്ങള്‍ ടൈപ്പ്ചെയ്യുവാനുള്ള കള്ളിയും ദൃശ്യമാകും.


കള്ളിയില്‍ പൈ യുടെ ദശാംശസ്ഥാനത്തെ അക്കങ്ങള്‍ ടൈപ്പ് ചെയ്യുക.


ശരിയായ അക്കങ്ങള്‍മാത്രമേ ടൈപ്പ് ചെയ്യുവാന്‍ സാധിക്കുകയുള്ളു.


ജാലകത്തിന്റെ മുകളില്‍ Countdown Clockലെ സമയം 0:00 ആകുന്നതുവരെ ടൈപ്പ് ചെയ്യാം.

സമയപരിധി അവസാനിച്ചാല്‍ പിന്നീട് ടൈപ്പ് ചെയ്യുവാന്‍ സാധിക്കുകയില്ല.

ആ കള്ളിയുടെ താഴെ എത്രഅക്കങ്ങള്‍ ടൈപ്പ് ചെയ്തുവെന്നും എത്രസ്കോര്‍ ലഭിച്ചുവെന്നും കാണിക്കും.

 






Comments